ഇന്ധന നികുതി; കേന്ദ്രം കേരളത്തിൽ നിന്ന് പിരിക്കുന്നത് 7500 കോടിയോളം രൂപ

0
46

കേരളം ഇന്ധന സെസായി രണ്ടുരൂപ ശേഖരിക്കുന്നതെരെ വലിയ കോലാഹലങ്ങളാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഉണ്ടാകുന്നത്. രണ്ട് രൂപ സെസിലൂടെ കേരളത്തിന് ലഭിക്കുക 750 കോടിയാണ്‌. എന്നാല്‍ ഈ മാധ്യമങ്ങളും പ്രതിപക്ഷവും സൗകര്യപൂര്‍വ്വം മറക്കുന്ന ഒരു കാര്യമുണ്ട്. കേന്ദ്രം വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് ഇന്ധന നികുതിയിനത്തില്‍ ശേഖരിക്കുന്നതുക.  20 രൂപവീതം വർഷം 7500 കോടി കേന്ദ്രം  വർഷങ്ങളായി കേരളത്തിൽനിന്ന്‌ പിരിക്കുന്നത്.

മദ്യനികുതിയിൽ വർധിപ്പിച്ച തുകയും ഇന്ധന സെസും സോഷ്യൽ സെക്യൂരിറ്റി സീഡ്‌ ഫണ്ടിലേക്കാണ്‌ പോകുക. മദ്യത്തിന്‌ രണ്ടുവർഷമായി നികുതി വർധിപ്പിച്ചിട്ടില്ല. 1000 രൂപയ്‌ക്കു താഴെയുള്ള മദ്യത്തിന്‌ 20ഉം 1000നു മുകളിലുള്ളതിന്‌ 40 രൂപയുമാണ്‌ വർധിപ്പിച്ചത്‌.
കേന്ദ്ര ബജറ്റിൽ ചെയ്‌തതുപോലെ ഒരു മേഖലയ്‌ക്കുള്ള വിഹിതവും കേരളം കുറച്ചിട്ടില്ല.