നോർക്ക-യൂണിയൻ ബാങ്ക് പ്രവാസി ലോൺ മേള ഇന്ന് (ഫെബ്രു. 9) മുതൽ

0
80

നോർക്ക റൂട്ട്സും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോൺ മേളയ്ക്ക് ഇന്ന് (ഫെബ്രു. 9) തുടക്കമാകും. കോഴിക്കോട്, വയനാട് കണ്ണൂർ,കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് മേള.

ലോൺ മേളയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് യൂണിയൻ ബാങ്ക് എം എസ് എം ഇ ഫസറ്റ് ബ്രാഞ്ചിൽ രാവിലെ 10.30 ന് നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവഹിക്കും. യൂണിയൻ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് റോസലിൻ റോഡ്രിഗസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ ബിജിഷ പി.കെ സ്വാഗതവും, ഡെപ്യൂട്ടി ബ്രഞ്ച് മാനേജർ ജിതിൻ ആർ.ബി നന്ദിയും പറയും. എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയെക്കുറിച്ച് നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരിയും ലോൺ നടപടിക്രമങ്ങളെക്കുറിച്ച് ചീഫ് മാനേജർ ആദർശ് . വി. കെ യും വിശദീകരിക്കും.
വേദികൾ :

കോഴിക്കോട് : (യൂണിയൻ എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ച് , പാർകോ കോംപ്ലക്സ് , കല്ലായി റോഡ് ), കണ്ണൂർ: (കണ്ണൂർ മെയിൻ ബ്രാഞ്ച് ,ഫോർട്ട് റോഡ് ), കാസർഗോഡ് 🙁 ജനറൽ ഹോസ്പിറ്റലിന് സമീപമുള്ളബ്രാഞ്ച് ,), വയനാട് (കൽപ്പറ്റ ബ്രാഞ്ച് ,ഡോർ നമ്പർ 9 / 305 / (3)മെയിൻ റോഡ് കൽപ്പറ്റ നാഷണൽ ഹൈവേ ),

മേള നടക്കുന്ന ബ്രാഞ്ചുകളിൽ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന ലഭിക്കും. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്‌പോർട്ട് കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ,പാൻകാർഡ് ,ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ,റേഷൻ കാർഡ് ,പദ്ധതി വിശദീകരണം ,പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം അതതു വേദികളിൽ രാവിലെ 10 മണിമുതൽ പങ്കെടുക്കാവുന്നതാണ് .

കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. ഇതോടൊപ്പം സൗജന്യമായി പദ്ധതി റിപ്പോർട്ടും തയാറാക്കി നൽകുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി മടങ്ങി വന്ന പ്രവാസികൾ പുതു സംരംഭങ്ങൾ തുടങ്ങി പുനരധിവാസം യാഥാർഥ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.