വനിതാ ഐപിഎൽ ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം നൽകുമെന്ന് ബിസിസിഐ. ഫ്രാഞ്ചൈസികൾക്കായി ക്ഷണിച്ച ടെൻഡറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് വർഷങ്ങൾക്കു ശേഷം 2028 മുതൽ ഇത് 60 ശതമാനമാക്കി ചുരുക്കും. 2033 മുതൽ 50-50 എന്ന നിലയിലേക്ക് മാറ്റുമെന്നും ബിസിസിഐ അറിയിച്ചു.
വനിതാ ഐപിഎലിൽ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26 ആണ്. താരലേലം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം. അഞ്ച് ഫ്രാഞ്ചൈസികളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾ വനിതാ ടീമുകൾക്കായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യാന്തര മത്സരങ്ങളിൽ കളിച്ച താരങ്ങൾക്ക് പരമാവധി അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. 40, 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളും ലേലത്തിനെത്തും. രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരങ്ങൾക്ക് 20 ലക്ഷവും 10 ലക്ഷവും രൂപയാവും അടിസ്ഥാന വില. രെജിസ്ട്രേഷൻ അവസാനിക്കുമ്പോൾ അഞ്ച് ഫ്രാഞ്ചൈസികൾ ചേർന്ന് അവസാന പട്ടിക തീരുമാനിക്കും.
അതേസമയം, സംപ്രേഷണാവകാശത്തിനായുള്ള ലേലം ഈ മാസം 16ന് നടക്കും