Tuesday
30 December 2025
31.8 C
Kerala
HomeSportsഐഎസ്എല്ലിൽ ആധിപത്യം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെ വീഴ്ത്തി തുടർച്ചയായ എട്ടാം ജയം

ഐഎസ്എല്ലിൽ ആധിപത്യം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെ വീഴ്ത്തി തുടർച്ചയായ എട്ടാം ജയം

ഐഎസ്എല്ലിൽ തോൽവിയറിയാതെ തുടർച്ചയായ എട്ടാം ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷഡ്പൂരിനെ പരാജയപ്പെടുത്തി. കേരളത്തിനായി അപ്പോസ്തോലോസ് ജിയാനോ, ഡിമിട്രിയോസ് ഡയമാന്റിക്കോസ്, അഡ്രിയാൻ ലൂണ എന്നിവർ വലകുലുക്കി. ജംഷഡ്പൂരിനായി നൈജീരിയൻ താരം ദാനിയൽ ചീമ ഗോൾ മടക്കി.

സ്വന്തം തട്ടകത്തിൽ പോരിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടക്കത്തിലെ ലീഡ് നേടാൻ കഴിഞ്ഞു. നിരന്തരമായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 9 ആം മിനിട്ടിൽ അപ്പോസ്‌റ്റോലോസ് ജിയാനോവിലൂടെ കേരളം മുന്നിൽ. ലീഡ് നേടിയ കേരളത്തെ കൂടുതൽ ആഘോഷിക്കാനുവദിക്കാതെ ജംഷദ്പുർ 17ആം മിനിറ്റിൽ തിരിച്ചടിച്ചു. ദാനിയൽ ചീമയാണ് സ്കോർ ചെയ്തത്.

31 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ഡിമിട്രിയോസിലൂടെ കേരളം 2-1 ലീഡ് നേടി. ഗോൾ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതി അവസാനിപ്പിച്ച കേരളം രണ്ടാം പകുതിയിൽ ഒരു മാറ്റാവുമായാണ് ഇറങ്ങിയത് ക്യാപ്റ്റൻ ജസലിന് പകരം നിഷു കുമാർ ടീമിലെത്തി. രണ്ടാം പകുതിയുടെ 65 ആം മിനിറ്റിൽ മിന്നും ഗോളിലൂടെ അഡ്രിയാൻ ലൂണ കേരളത്തിന്റെ ഗോൾ നേട്ടം മൂന്നാക്കി. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ജംഷഡ്പൂർ മുന്നേറ്റങ്ങൾ ഏതാനും കൗണ്ടറുകളിൽ ഒതുങ്ങി. വിജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും കേരളത്തിനായി.

RELATED ARTICLES

Most Popular

Recent Comments