Tuesday
30 December 2025
31.8 C
Kerala
HomeSportsക്രിസ്റ്റ്യാനോയ്ക്ക് പ്രതിവർഷം 1700 കോടി പ്രതിഫലം? റെക്കോർഡ് തുക

ക്രിസ്റ്റ്യാനോയ്ക്ക് പ്രതിവർഷം 1700 കോടി പ്രതിഫലം? റെക്കോർഡ് തുക

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശമ്പളമായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി അൽ നസർ ക്ലബ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. കണക്കുകൾ ശരിയാണെങ്കിൽ 200 മില്യൺ യൂറോ ആയിരിക്കും പ്രതിവർഷം താരത്തിന് ലഭിക്കുക. അതായത് ഏകദേശം 1700 കോടിക്കും മുകളിൽ. മാസ കണക്കിൽ ഇത് 100 കോടിക്കും മുകളിൽ. താരത്തിൻറെ പ്രതിഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് ഫുട്ബോൾ ലോകം.

ക്രിസ്റ്റ്യാനോയുടെ അൽ നസറും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേർ

ഇങ്ങനെയൊരു പോരാട്ടം ഉണ്ടാകുമോ?അതിന് ഉത്തരം ഉണ്ടാകും എന്ന് തന്നെയാണ് പക്ഷേ അതിന് കുറച്ചേറെ കടമ്പകൾ ഉണ്ടെന്ന് മാത്രം.കഴിഞ്ഞ ദിവസമാണ് തന്റെ രണ്ട് പതിറ്റാണ്ടോളം നീണ്ട യുറോപ്യൻ ക്ലബ് ഫുട്ബോൾ കരിയറിൽ നിന്ന് ചുവട് മാറി ക്രിസ്റ്റ്യാനോ ഏഷ്യൻ ക്ലബ് ഫുട്ബോളിലേക്ക് എത്തിയത്.സൗദി അറേബ്യൻ ഫുട്ബോൾ ലീഗിലെ പ്രമുഖ ക്ലബായ അൽ നസർ എഫ്സിയാണ് സൂപ്പർ താരത്തെ ടീമിലെത്തിച്ചത്. ഇതോടെ ഏഷ്യന്‍ ഫുട്ബോളിന്റെ പുതിയൊരു ചരിത്രത്തിനാണ് അല്‍–നസര്‍ തുടക്കമിട്ടത്.

ഇനി കാര്യത്തിലേക്ക് വരാം കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുന്ന ഇന്ത്യയുടെ ഒന്നാം നമ്പർ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗും, അൽ നസർ എഫ് സി പോരാടുന്ന സൗദി പ്രോ ലീഗ് ഫുട്ബോളും എ എഫ് സി അഥവാ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനിൽ ഉൾപ്പെടുന്നതാണ്. എ എഫ് സി സംഘടിപ്പിക്കുന്ന എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ഇരു ക്ലബുകളുടേയും അതാത് ലീഗുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയാൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടക്കാം.അവിടെ ഭാഗ്യത്തിന്റെ പിന്തുണയോടെ അൽ നസർ എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും ഒരെ ഗ്രൂപ്പിൽ ഉൾപ്പെട്ടാൽ ആരാധകർക്ക് റൊണാൾഡോ ബ്ലാസ്റ്റേഴ്സ് പോരാട്ടം കാണാൻ സാധിക്കും.

അത് മാത്രമല്ല ഹോം,എവേ മത്സരങ്ങൾ ഉള്ളതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊച്ചിയിൽ പന്ത് തട്ടും,എന്നാൽ ഇതൊക്കെ നടക്കണം എങ്കിൽ ബ്ലാസ്റ്റേഴ്സും അൽ നസറും പോയിന്റ് ടേബിളിൽ മുകളിൽ എത്തണം.

RELATED ARTICLES

Most Popular

Recent Comments