അമേരിക്കയിലും കാനഡയിലും അതിശൈത്യം രൂക്ഷമായി തുടരുന്നു . അതിശൈത്യത്തിനൊപ്പം ശീത കൊടുങ്കാറ്റും ആഞ്ഞുവീശുകയാണ് . ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്നു പോകുന്നത് . ന്യൂയോർക്ക്, ബഫലോ നഗരങ്ങളിലാണ് സ്ഥിതി സങ്കീർണമായത്. അമേരിക്കയിൽ മാത്രം 60 പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് കണക്കുകൾ .
അതിശൈത്യത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണറാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. ചാന്‍ഡ്‌ലറിലെ തണുത്തുറഞ്ഞ തടാകത്തില്‍ വീണാണ് മരണം സംഭവിച്ചത്. അമേരിക്കയിലെ അതിശൈത്യത്തില്‍ മരണം 62 കടന്നു. ന്യൂയോര്‍ക്കില്‍ ശീതക്കാറ്റില്‍ 28 പേരാണ് മരിച്ചത്. അതിശൈത്യം കടുത്തതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിമപാതത്തെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ സഹായത്തിനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. കനത്ത മഞ്ഞിനെയും ശീതക്കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്ത് വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇരുട്ടിലാണ് . കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് അകത്ത് നിന്നും വീടുകള്‍ക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. വീടുകള്‍ക്കകത്ത് താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 50 ഡിഗ്രി സെൽഷ്യസ്‍ വരെ താപനിലയാണ് രേഖപ്പെടുത്തുന്നത് . രാജ്യത്ത്ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.അതിശൈത്യവും ശീതക്കാറ്റും കാരണം അമേരിക്കയിലെ പല സംസ്ഥാനങ്ങളും തണുത്തുറഞ്ഞ് കിടക്കുകയാണ്. ശീതക്കാറ്റ് വൈദ്യുത വിതരണത്തെയും ബാധിച്ചു . 15 ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട് . അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി 2.5 കോടി ജനങ്ങളെയാണ് ശൈത്യം ബാധിച്ചത്.
കാനഡയിലെ ഒന്റാറിയോ, ക്യൂബെക്ക് പ്രവിശ്യകളിലും ശീതകാറ്റ് നാശനഷ്ട്ങ്ങള്‍ വരുത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യമാവും ഈ വര്‍ഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കഴിഞ്ഞയാഴ്ച തന്നെ അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.