Sunday
21 December 2025
31.8 C
Kerala
HomeSportsശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്; സഞ്ജുവിന് ടി-20യിൽ സാധ്യത

ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്; സഞ്ജുവിന് ടി-20യിൽ സാധ്യത

ശ്രീലങ്കക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്. 3 വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക. പരുക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ടീമുകളെ നയിച്ചേക്കുമെന്നാണ് വിവരം. ചുരുങ്ങിയ പക്ഷം ടി-20 ടീമിനെ ഹാർദിക് തന്നെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഉൾപ്പെട്ടേക്കും.

കെഎൽ രാഹുലിനെ ടി-20 ടീമിൽ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്. ടി-20 ലോകകപ്പിലെ മോശം പ്രകടനങ്ങളാണ് രാഹുലിനു തിരിച്ചടി ആയത്. ഏകദിനത്തിൽ രാഹുൽ തുടർന്നേക്കും. അതുകൊണ്ട് തന്നെ ടീമിനെ രാഹുൽ തന്നെ നയിക്കാനും സാധ്യതയുണ്ട്.

ടി-20കളിൽ രോഹിത് ശർമ, വിരാട് കോലി, ആർ അശ്വിൻ, ദിനേഷ് കാർത്തിക് തുടങ്ങിയ മുതിർന്ന താരങ്ങൾ കളിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കോലി പുറത്തിരിക്കുമോ എന്ന് കണ്ടറിയണം. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും തിരികെയെത്താൻ സാധ്യതയുണ്ട്.

RELATED ARTICLES

Most Popular

Recent Comments