Tuesday
23 December 2025
20.7 C
Kerala
HomeWorldദക്ഷിണാഫ്രിക്കയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 10 മരണം; 40 പേർക്ക് പരുക്ക്

ദക്ഷിണാഫ്രിക്കയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 10 മരണം; 40 പേർക്ക് പരുക്ക്

ജോഹന്നാസ്ബർഗിന് കിഴക്ക് ദക്ഷിണാഫ്രിക്കൻ നഗരമായ ബോക്സ്ബർഗിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു. അപകടത്തിൽ പത്ത് പേർ മരിക്കുകയും 40 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അടിയന്തര സേവന വിഭാഗം അറിയിച്ചു.

60,000 ലിറ്റർ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) നിറച്ച ടാങ്കർ ടാംബോ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് 100 മീറ്റർ അകലെയുള്ള പാലത്തിനടിയിൽ ശനിയാഴ്ച രാവിലെയാണ് കുടുങ്ങിയത്. പിന്നാലെ തീ പിടിച്ചു. തീ അണയ്ക്കാൻ അഗ്നിശമനസേനാംഗങ്ങളെ വിളിച്ചെങ്കിലും നിർഭാഗ്യവശാൽ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 19 പേരുടെ നില ഗുരുതരവും 15 പേരുടെ നില തൃപ്തികരമാണെങ്കിലും ഗുരുതരമായി പരുക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ആറ് അഗ്നിശമന സേനാംഗങ്ങൾക്കും നിസാര പരുക്കേറ്റു.

സ്‌ഫോടനത്തെ തുടർന്ന് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments