Tuesday
23 December 2025
20.7 C
Kerala
HomeSportsപതിവുപോലെ കുട്ടികളുടെ ആശുപത്രികളിലേക്ക് ക്രിസ്മസ് സമ്മാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പതിവുപോലെ കുട്ടികളുടെ ആശുപത്രികളിലേക്ക് ക്രിസ്മസ് സമ്മാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പതിവുപോലെ കുട്ടികളുടെ ആശുപത്രികളിലേക്ക് ക്രിസ്മസ് സമ്മാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങൾ. കളത്തിലെ മിന്നും പ്രകടനങ്ങൾ മാത്രമല്ല ഇങ്ങനെ ചില കാര്യങ്ങൾ കൊണ്ടുകൂടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരങ്ങളും പ്രിയപ്പെട്ടതാകുന്നത്. പതിവ് തെറ്റിക്കാതെ എല്ലാ കൊല്ലവും ആശുപത്രിയിലെത്തി കുട്ടികൾക്കൊപ്പം താരങ്ങൾ സമയം ചെലവഴിക്കും ഇത്തവണയും അത് മുടക്കിയില്ല. താരങ്ങൾ കുട്ടികൾക്ക് സമ്മാനവും ആശംസയും നേര്‍ന്നാണ് മടങ്ങിയത്.

ഹാരി മഗ്വെയര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ലിസാൻഡ്രോ മാര്‍ട്ടിനസ് എന്നിവരാണ് സമ്മാനപ്പൊതികളൊരുക്കാൻ മുന്നിലുണ്ടായിരുന്നത്. വനിതാ ടീമംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

എല്ലാ ക്രിസ്മസിനും മാഞ്ചസ്റ്റര്‍ നഗരത്തിലെ കുട്ടികളുടെ ആശുപത്രിയിലായിരിക്കും യുണൈറ്റ‍ഡ് താരങ്ങളുടെ ക്രിസ്മസ് ആഘോഷം. സമ്മാന പൊതികളുമായെത്തുന്ന താരങ്ങൾ ഒരു ദിവസം മുഴുവൻ ആശുപത്രിയിൽ ചെലവഴിക്കും. കേക്ക് മുറിച്ചും പാട്ടുപാടിയും സമ്മാനം നൽകിയും ആഘോഷമാക്കും.

RELATED ARTICLES

Most Popular

Recent Comments