Friday
19 December 2025
29.8 C
Kerala
HomeSports‘യെല്ലോ കാർഡ് മേളം ..’; ലാഹോസ് ഇന്നലെ ഉയര്‍ത്തിയത് 18 യെല്ലോ കാര്‍ഡുകള്‍

‘യെല്ലോ കാർഡ് മേളം ..’; ലാഹോസ് ഇന്നലെ ഉയര്‍ത്തിയത് 18 യെല്ലോ കാര്‍ഡുകള്‍

ഇന്നലത്തെ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ യെല്ലോ കാര്‍ഡുകളുടെ പെരുമഴയായിരുന്നു. മത്സരത്തിലെ റഫറിയായ മാത്യൂ ലാഹോസ് 18 യെല്ലോ കാര്‍ഡുകളാണ് പുറത്തെടുത്തത്. ലയണല്‍ മെസിക്കും സ്‌കലോണിക്കുമടക്കം 18 താരങ്ങൾക്കാണ് യെല്ലോ കാര്‍ഡ് നൽകിയത്. രണ്ട് അര്‍ജന്റീന ഒഫീഷ്യല്‍സ്, എട്ട് അര്‍ജന്റീന താരങ്ങള്‍, ഏഴ് നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ എന്നിവര്‍ക്കാണ് റഫറി യെല്ലോ കാര്‍ഡ് നൽകിയത്.

ഡച്ച് താരം ഡെന്‍സല്‍ ഡംഫ്രീസിന് രണ്ട് യെല്ലോ കാര്‍ഡ് ലഭിച്ചു.ഷൂട്ടൗട്ടിലേക്ക് നീണ്ട അര്‍ജന്റീന-നെതര്‍ലാന്‍ഡ്‌സ് ആവേശപ്പോരാട്ടം ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 31-ാം മിനിറ്റില്‍ അര്‍ജന്റീന കോച്ചിങ് സ്റ്റാഫ് വാള്‍ട്ടര്‍ സാമുവലിനായിരുന്നു ആദ്യം യെല്ലോ കാര്‍ഡ് ലഭിച്ചത്. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ട് സമയം വരെ റഫറി യെല്ലോ കാര്‍ഡ് ശിക്ഷ തുടര്‍ന്നു. ഷൂട്ടൗട്ടില്‍ 129-ാം മിനിറ്റില്‍ ഡച്ച് താരം നോവാ ലാങ് ആണ് അവസാനമായി യെല്ലോ കാര്‍ഡ് വാങ്ങിയത്.

മെസിക്കെതിരെ പണ്ടും കടുത്ത തീരുമാനങ്ങള്‍ എടുത്ത് കുപ്രസിദ്ധി നേടിയയാളാണ് ലാഹോസ്. 2014 ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് വേണ്ടി മെസ്സി നേടിയ ഗോള്‍ ലാഹോസ് അനുവദിച്ചിരുന്നില്ല. ആ മത്സരത്തില്‍ ബാഴ്‌സക്ക് കിരീടം നഷ്ടമാവുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments