Friday
19 December 2025
29.8 C
Kerala
HomeSports'ഡീഗോ ഞങ്ങളെ സ്വർഗത്തിൽ ഇരുന്ന് കാണുന്നുണ്ടാവും'; മെസ്സി

‘ഡീഗോ ഞങ്ങളെ സ്വർഗത്തിൽ ഇരുന്ന് കാണുന്നുണ്ടാവും’; മെസ്സി

ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ നെതർലാൻഡിനെതിരായ മത്സരത്തിൽ ഡീഗോ മറഡോണയുടെ സാന്നിധ്യം അർജന്റീനയ്ക്ക് അനുഭവപ്പെട്ടതായി ലയണൽ മെസ്സി പറഞ്ഞു. വെള്ളിയാഴ്‌ച രാത്രി പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡിനെ 4-3ന് തോൽപ്പിച്ചാണ് അർജന്റീന സെമിയിൽ കടന്നത്.

നാഹുവൽ മൊളിനയുടെ ഗോളോടെ തുടങ്ങിയ അർജന്റീനയ്ക്ക് മെസ്സിയുടെ ഗോൾ ലീഡുയർത്തി. എന്നാൽ ആദ്യ പകുതിയും, രണ്ടാം പകുതിയുടെ ഭൂരിഭാഗം നേരവും മുന്നിട്ട് നിന്ന അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് നെതർലാൻഡ്‌സ് രണ്ട് ഗോൾ മടക്കിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

“ഡീഗോ സ്വർഗത്തിൽ നിന്ന് ഞങ്ങളെ കാണുന്നുണ്ടാവും. അദ്ദേഹം ഞങ്ങളെ പ്രേരിപ്പിക്കുന്നു, അവസാനം വരെ ഇത് അതേപടി തുടരുമെന്നാണ് എന്റെ പ്രതീക്ഷ” മത്സരശേഷം മെസ്സി പറഞ്ഞു. “ലൗട്ടാരോ സ്കോർ ചെയ്യുകയും യോഗ്യത നേടുകയും ചെയ്‌തപ്പോൾ വലിയ സന്തോഷമുണ്ടായിരുന്നു. അത് ഞങ്ങളുടെ നെഞ്ചിൽ നിന്ന് ഒരു ഭാരം ഇറക്കിയ പ്രതീതിയുണ്ടാക്കി” മെസ്സി ചൂണ്ടിക്കാട്ടി.

“വളരെ കഠിനമായ മത്സരമായിരുന്നു അത്. തുടക്കം മുതലേ ഇതൊരു കടുത്ത മത്സരമായിരുന്നു, ഇത് ഇങ്ങനെയായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആളുകൾ ഇപ്പോൾ ശരിക്കും സന്തോഷവാൻമാരാണ്. അവർ ആവേശഭരിതരുമാണ്” മെസി കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments