കേന്ദ്ര സര്‍ക്കാറിെന്റ സബ്സിഡി ഗോതമ്പ് വിതരണം നിലച്ചതോടെ അംഗന്‍വാടികളിലൂടെ കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന പോഷകാഹാര വിതരണം അവതാളത്തിലായി. രാജ്യത്തെ അംഗന്‍വാടികളുടെ ആറ് പ്രധാന ദൗത്യങ്ങളില്‍ ഒന്നാമത്തേതാണ് കുഞ്ഞുങ്ങള്‍ക്കുള്ള പൂരിതപോഷകാഹാര വിതരണം. ഇതാണ് കേന്ദ്ര സബ്സിഡി ഗോതമ്ബ് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് മിക്കയിടത്തും മുടങ്ങിയത്.
ജില്ലയിലെ 874 അംഗന്‍വാടികളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ അമൃതം ന്യൂട്രിമിക്സ് വിതരണം നിലച്ച നിലയിലാണ്. സംസ്ഥാനത്ത് 33115 അംഗന്‍വാടികളാണുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഐ.സി.ഡി.എസിെന്റ (സംയോജിത ശിശു വികസന സേവന പദ്ധതി) നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂനിറ്റുകളാണ് അമൃതം പോഷകാഹാരം നിര്‍മിക്കുന്നത്. നിലവില്‍ കിലോക്ക് 73.50 രൂപ നിരക്കിലാണ് നിര്‍മാണ യൂനിറ്റുകളില്‍ നിന്ന് ഐ.സി.ഡി.എസ് വാങ്ങി അംഗന്‍വാടികളില്‍ എത്തിക്കുന്നത്. ഓരോ മാസവും ഇത്ര അളവ് പോഷകാഹാരം വേണമെന്ന് ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ചാണ് കുടുംബശ്രീ യൂനിറ്റുകള്‍ ഉല്പാദിപ്പിച്ച് നല്‍കുക. ന്യൂട്രി മിക്സിലെ ഗോതമ്ബ് ഒഴികെയുള്ള ചേരുവകള്‍ക്ക് സബ്സിഡി ലഭിക്കുന്നുമില്ല.
സബ്സിഡി ഗോതമ്ബ് ലഭ്യമാവാത്തതിനാല്‍ നിശ്ചയിച്ച തുകക്ക് പോഷകാഹാരം വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് ഐ.സി.ഡി.എസ് വയനാട് ജില്ല ഓഫിസറെ കുടുംബ ശ്രീ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പൊതു മാര്‍ക്കറ്റില്‍ നിന്ന് കൂടിയ വിലക്ക് ഗോതമ്ബ് വാങ്ങി ഉല്പാദിപ്പിച്ചാല് യൂനിറ്റുകള്‍ നഷ്ടത്തിലാവും.
അമൃതം ന്യൂട്രി മിക്സിന് ബദല്‍ സംവിധാനം ഒരുക്കാമെന്ന് അറിയിച്ച് ജില്ലകളിലെ ഐ.സി.ഡി.എസ് ഓഫിസുകള്‍ക്ക് തിരുവനന്തപുരത്തെ വനിത-ശിശു വികസന ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നുള്ള അരിവരവ് നിലച്ചതിനാല്‍ മൂന്ന് മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്കുന്ന അരിയുടെ വിതരണം തടസ്സപ്പെടാതിരിക്കാന്‍ അതത് തദ്ദേശ സ്ഥാപന അധികൃതരുമായി കൂടിയാലോചിച്ച് അവരുടെ വിഹിതം ഉയര്‍ത്താന്‍ ആവശ്യപ്പെടണമെന്നും ഫെബ്രുവരി 16ന് അയച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ന്യൂട്രി മിക്സിന് പകരം മുത്താറി കുറുക്ക് പോലെയുള്ളവ പരിഗണിക്കാമെന്നാണ് ഡയറക്ടറേറ്റ് നിര്‍ദേശം. എന്നാല്‍, ഫണ്ട് നല്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ പുതിയ പോഷകാഹാരത്തിന് അംഗീകാരം നല്‍കേണ്ടതുള്ളതിനാല്‍ ഇത് നടപ്പാവാന്‍ കാലതാമസമുണ്ടായേക്കും.
വയനാട് ജില്ലയില്‍ അമൃതം ന്യൂട്രി മിക്സ് 10 നിര്‍മാണ യൂനിറ്റുകളാണുള്ളത്. നിര്‍മാണം നിലച്ചതോടെ അവയിലെ 72 ജോലിക്കാരുടെ ഉപജീവനവും പ്രതിസന്ധിയിലായി. അതേസമയം, അംഗന്‍വാടികളിലൂടെ ഗര്‍ഭിണികള്‍ക്ക് നല്കുന്ന പോഷകാഹാരത്തിെന്റ വിതരണം നിലച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി സൈപ്ലകോയില്നിന്നാണ് വിഭവങ്ങള്‍ ഐ.സി.ഡി.എസ് വാങ്ങുന്നത്.