ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ 152 സീറ്റുകളിൽ ലീഡുയർത്തി ബിജെപി

0
77

ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ 152 സീറ്റുകളിൽ ലീഡുയർത്തി ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. തുടർച്ചയായി 7-ാം തവണയും ബിജെപി അധികാരത്തിലേറും. കോൺഗ്രസ് 21 സീറ്റിലേക്ക് ചുരുങ്ങി. 6 സീറ്റിൽ മാത്രമാണ് ആം ആദ്മി മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവർ 3 സീറ്റിലും മുന്നിലാണ്.

വേട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം മറികടന്നു. ഇഞ്ചോടിഞ്ഞ് മത്സരം നടക്കന്ന ഹിമാചലില്‍ ബിജെപി കോണ്‍ഗ്രസിന് തൊട്ടുപിന്നിലുണ്ട്. 39 സീറ്റിൽ കോൺഗ്രസും 26 സീറ്റിൽ ബിജെപിയും 3 ഇടത്ത് മറ്റുള്ളവരും  ലീഡ് ചെയ്യുന്നു.തിയോഗ് മണ്ഡലത്തിലെസിറ്റിങ് എംഎല്‍എയും  സിപിഐ എം സ്ഥാനാര്‍ഥിയുമായ  രാകേഷ് സിന്‍ഹ പിന്നിലാണ്.

ഗുജറാത്ത് ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ വിജയമുറപ്പിച്ചു.ഗുജറാത്തിലെ ബിജെപിയുടെ വൻ ലീഡ് ഭരണാനുകൂല വികാരമാണെന്ന് ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.  കനത്തപരാജയമാണ് ഗുജറാത്തിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്. 2017 ൽ ഉണ്ടായിരുന്ന 77 സീറ്റിൽനിന്ന് 21സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങി.

ഗുജറാത്തിൽ  182 മണ്ഡലത്തിലേക്കും ഹിമാചലിൽ  68 മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.  ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭ മണ്ഡലത്തിലും രാംപുർ, ഖാട്ടൗലി നിയമസഭ മണ്ഡലങ്ങളിലും  ഒഡിഷ, രാജസ്ഥാൻ, ബിഹാർ, ചത്തീസ്‌ഗഡ്‌ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.