വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒത്തുതീര്‍പ്പായി. സമരം പിന്‍വലിക്കുന്നുവെന്ന് സമരസമിതി അറിയിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി വ്യക്തമാക്കി.
വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും, ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.അതേ സമയം സമരത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നന്ദി രേഖരപ്പെടുത്തി.