ഗ്രെറ്റ ത്യുൻബർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

0
59

ഗ്രെറ്റ ത്യുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിലെ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതി ചേർക്കപ്പെട്ട മലയാളി അഭിഭാഷക നികിത ജേക്കബ്, എഞ്ചിനിയർ ശാന്തനു മുളുക് എന്നിവരുടെ ഹർജികളാണ് കോടതി പരിഗണിക്കുക.

ഹർജികൾ വീണ്ടും പരിഗണിക്കും വരെ നികിത , ശാന്തനു എന്നിവർക്കെതിരെ നടപടികൾ സ്വീകരിക്കരുതെന്ന് പട്യാല ഹൗസ് കോടതി ദില്ലി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

രണ്ട് ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം, രണ്ട് പേർ ജാമ്യം നിൽക്കണം. അന്വേഷണ സംഘവുമായി പൂർണമായും സഹകരിക്കണം. ഉദ്യോഗസ്ഥർ വിളിക്കുമ്പോഴെല്ലാം ഹാജരാകണം. കോടതി അനുമതി ഇല്ലാതെ വിദേശത്ത് പോകരുത് തുടങ്ങിയ നിർദേശങ്ങളോടെയായിരുന്നു ദിശക്ക് ജാമ്യം അനുവദിച്ചത്.