ഇംഗ്ലണ്ടും അമേരിക്കയും പ്രീ-ക്വാർട്ടറിൽ; ഇറാനും വെയിൽസും പുറത്ത്

0
80

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബി യിലെ നിർണായക മത്സരത്തിൽ വെയിൽസിനെതിരെ ഇംഗ്ലണ്ടിന് മൂന്നും ഇറാനെതിരെ യു എസ് ഒരു ഗോളും ലീഡ് നേടി വിജയിച്ചു. ഇംഗ്ലണ്ടിനായി മാർകസ് റാഷ്‌ഫോഡ് രണ്ടും ഫിൽ ഫോഡൻ ഒരു ഗോളുമാണ് അടിച്ചത്.(england and us reached pre qarters)

50ാം മിനിറ്റിൽ ഫ്രീകിക്കിലൂടെയാണ് റാഷ്‌ഫോഡ് ഇംഗ്ലണ്ടിനായി ആദ്യ ലീഡ് നേടിക്കൊടുത്ത്. ഒന്നാം ഗോളാഘോഷം അവസാനിക്കുന്നതിന് മുൻപ് 51ാം മിനിറ്റിൽ വീണ്ടും രണ്ടാം ഗോൾ നേടി ഫിൽ ഫോഡും ഇംഗ്ലണ്ടിന് വേണ്ടി വെയിൽസ് വല കുലുക്കി.പിന്നീട് 68 മിനിറ്റിലും ക്ലാസിക് നീക്കത്തിലൂടെ റാഷ്‌ഫോഡ് വെയിൽസിന്റെ പ്രീക്വാർട്ടർ സ്വപനം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു.

ലോകകപ്പില്‍ നൂറ് ഗോളുകള്‍ തികയ്ക്കാനും മത്സരത്തിലെ മൂന്നാം ഗോളിലൂടെ ഇംഗ്ലണ്ടിന് കഴിഞ്ഞു.മത്സരത്തിന്റെ ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും കളി ഇംഗ്ലണ്ടിന്റെ വരുതിയിലായിരുന്നെങ്കിലും വല കുലുക്കാന്‍ കഴിഞ്ഞില്ല.മാര്‍ക്കസ് റാഷഫോര്‍ഡും, ഫില്‍ ഫോഡനും ലഭിച്ച അവസരങ്ങള്‍ പാഴാക്കി.

അതേസമയം, ഇറാനെ വീഴ്ത്തി, അമേരിക്ക പ്രീ ക്വാര്‍ട്ടറിലെത്തി. യു എസിന് വേണ്ടി 38ാം മിനുട്ടിൽ ക്രിസ്റ്റിയൻ പുലിസിചാണ് ഇറാൻ ഗോൾവല കുലുക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക ആക്രമിച്ചാണ് കളിച്ചത്. ആദ്യ 20 മിനിറ്റിനുള്ളില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇറാന്‍ പ്രതിരോധത്തെ മറികടക്കാനായില്ല.