മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് ഒരു ദിവസം വിവാഹം

0
64

മൂന്ന് ശ്രീലങ്കൻ താരങ്ങൾ ഒരു ദിവസം വിവാഹം കഴിച്ചു. കാസുൻ രനിത, ചരിത് അസലങ്ക, പാത്തും നിസങ്ക എന്നീ താരങ്ങളാണ് നവംബർ 28ന് കൊളംബോയിലെ വിവിധ ഇടങ്ങളിൽ വച്ച് വിവാഹിതരായത്.

നിലവിൽ ശ്രീലങ്ക അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പര കളിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച അഫ്ഗാനിസ്താൻ മുന്നിട്ടുനിൽക്കുന്നു. രണ്ടാമത്തെ കളി മഴ മൂലം ഉപേക്ഷിച്ചു.

നവംബർ 30നാണ് അവസാന മത്സരം. ഈ കളിയ്ക്ക് മുൻപ് താരങ്ങൾ ടീമിനൊപ്പം ചേരും.