28 വർഷത്തിനിടയിൽ ഇന്നലെ അർജന്റീനയുടെ ലോകകപ്പ് മത്സരം കാണാനെത്തിയത് 88,966 പേരെന്ന് ഫിഫ. ‘മൽസരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയ ആളുകളുടെ എണ്ണത്തിലും ഇന്നലെ റെക്കോർഡ് പിറന്നു. മെക്സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ പ്രതീക്ഷകൾ കൂട്ടി അർജന്റീന വിജയിച്ചപ്പോൾ അതുകാണാൻ 88,966 പേർ ഹാജരായി.
28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുരുഷ ഫിഫ ലോകകപ്പ് ഹാജറായിരുന്നുവെന്ന് എന്ന് ഫിഫ ട്വീറ്റ് ചെയ്‌തു’. ബ്രസീൽ– സെർബിയ പോരാട്ടം കാണാൻ 88,103 പേരായിരുന്നു.എന്നാൽ ഇന്നലെ അർജന്റീന ആരാധകർ ഇരച്ചെത്തി റെക്കോർഡ് മറികടന്നു.
ഫിഫ പങ്കുവച്ച ട്വീറ്റ് ഇങ്ങനെ:
‘ഇന്നലെ രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-മെക്‌സിക്കോ മത്സരത്തിൽ 28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുരുഷ ഫിഫ ലോകകപ്പ് ഹാജർ!’ എന്ന് ഫിഫ ട്വീറ്റ് ചെയ്‌തിരുന്നു.
ഇന്നലെ നടന്ന മത്സരത്തത്തിൽ രണ്ടാം പകുതിയിലായിരുന്നു അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. നവംബർ 30ന് പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം.നാലു പോയിന്റുള്ള പോളണ്ടിനെ തോൽപിച്ചാൽ അർജന്റീനയ്ക്കു പ്രീക്വാർട്ടർ ഉറപ്പിക്കാം.