നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാർപ്പിക്കാൻ സംസ്ഥാനത്ത് ‘തടങ്കൽകേന്ദ്രം’ തുടങ്ങിയെന്ന് സാമൂഹിക നീതി വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.കേന്ദ്ര സർക്കാരിന്റെ ‘മാതൃക കരുതൽ തടങ്കൽ പാളയം ‘ മാർഗനിർദേശ പ്രകാരമാണ് സ്ഥാപിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
നവംബർ 21 മുതൽ ട്രാൻസിസ്റ്റ് ഹോം കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചെന്നാണ് സാമൂഹിക നീതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ട്രാൻസിസ്റ്റ് ഹോം ആരംഭിച്ചത്.
കൊല്ലം കൊട്ടിയത്ത് വാടകക്കെടുത്ത കെട്ടിടത്തിലാണ് ട്രാന്‍സിസ്റ്റ് ഹോം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ നാല് ശ്രീലങ്കന്‍ സ്വദേശികളും നാല് നെജീരിയന്‍ സ്വദേശികളുമാണ് ഇവിടെയുള്ളത്. ഇവരുടെ സുരക്ഷക്കായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.