ഖത്തർ ലോകകപ്പിൽ ഇന്ന് ടുണീഷ്യക്കെതിരെ ഡച്ച് പടയുടെ ആദ്യ മത്സരം അരങ്ങേറും

0
70

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ്‌ ഡിയിൽ ഇന്ന് ടുണീഷ്യക്കെതിരെ ഡച്ച് പടയുടെ ആദ്യ മത്സരം അരങ്ങേറും. ഡെന്മാർക്കിൻറെ ഇതുവരെയുള്ള ഏറ്റവും മികച്ച ലോകകപ്പ് നേട്ടമെന്നത് ലോകകപ്പിൽ ക്വാർട്ടറിലെത്തിയതാണ്.

ലോകകപ്പ്‌ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ യൂറോപ്പിൽ നിന്ന്‌ ജർമനിക്കൊപ്പം ഏറ്റവുമാദ്യം യോഗ്യത നേടിയ ടീം കൂടിയാണ് ഡെന്മാർക്ക്. കളിച്ച 10 മത്സരങ്ങളിൽ ഒമ്പതിലും വിജയം. സ്വന്തം പോസ്റ്റിൽ കയറിയതാകട്ടെ മൂന്ന്‌ ഗോൾമാത്രവും. വഴങ്ങിയത് ഒരേയൊരു തോൽവിയും. മറുവശത്ത് ടുണീഷ്യ അട്ടിമറി വിജയമാണ് ലക്ഷ്യം വെയ്ക്കുന്നത്. ആറാം തവണയാണ് ടുണീഷ്യ ലോകകപ്പിന് യോഗ്യത നേടിയത്.

ഇത്തവണ ഗ്രൂപ്പ് ഡിയിലാണ് ഡെൻമാർക്ക്‌ ഇടം നേടിയത്. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനൊപ്പം ഓസ്ട്രേലിയ, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ലോക റാങ്കിങിൽ 10ാം സ്ഥാനത്തുള്ള ഡെൻമാർക്ക് സ്‌ക്വാഡിലെ ശ്രദ്ധാകേന്ദ്രം ക്രിസ്റ്റ്യൻ എറിക്സൺ തന്നെയാണ്.

കഴിഞ്ഞ യൂറോ കപ്പിൽ ഫിൻലൻറിനെതിരായ മത്സരത്തിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ എറിക്‌സൺ മരണമുഖത്തു നിന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഫുട്‌ബോൾ ലോകം ഒരിക്കലും മറക്കില്ല.

കഴിഞ്ഞ തവണത്തെ റഷ്യൻ ലോകകപ്പിൽ ഒരു കളി മാത്രം ജയിക്കാൻ കഴിഞ്ഞ ഡെന്മാർക്കിന് ഗ്രൂപ് ഘട്ടം കടക്കാൻ കഴിഞ്ഞിരുന്നില്ല. ലോകകപ്പിനെത്തുമ്പോൾ കറുത്ത കുതിരകളാകാനല്ല ഞങ്ങളുടെ വരവ്, ഈ അതിനും അപ്പുറമാണ് ഈ നിര എന്ന് പറയുന്ന പരിശീലകൻ കാസ്‌പെർ ഹുൽമണ്ട് തന്നെയാണ് ഡെൻമാർക്ക്‌ ടീമിന്റെ കരുത്ത്.