Wednesday
31 December 2025
30.8 C
Kerala
HomeSportsലോകകപ്പിൽ കരീം ബെൻസെമ കളിക്കില്ല

ലോകകപ്പിൽ കരീം ബെൻസെമ കളിക്കില്ല

ഇത്തവണ ലോകകപ്പിൽ കരീം ബെൻസെമ കളിക്കില്ല. ഇടത് തുടയിലുണ്ടായ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ഇക്കാര്യം സ്തിരീകരിച്ചു.

ലെസ് ബ്ലൂസിനൊപ്പം ട്രെയ്‌നിംഗ് നടത്തുന്നതിനിടെയാണ് ബെൻസേമയ്ക്ക് കാലിൽ അസാധാരണമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച് എംആർഐ സ്‌കാൻ എടുത്തപ്പോഴാണ് തുടയ്ക്ക് പരുക്കുണ്ടെന്ന് അറിയുന്നത്.

‘എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും പിൻമാറിയിട്ടില്ല, പക്ഷേ ഇന്ന് എനിക്ക് എന്റെ ടീമിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് നൽകണം’- ബെൻസെമ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments