Thursday
18 December 2025
24.8 C
Kerala
HomeSportsകാത്തിരുപ്പിന് വിരാമം; 22–-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച തുടക്കം

കാത്തിരുപ്പിന് വിരാമം; 22–-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച തുടക്കം

കാത്തിരിപ്പ് അവസാനിക്കുകയാണ്. മൂന്ന് പകലും രാത്രിയും കഴിഞ്ഞാൽ ലോകകപ്പായി. 22–-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഖത്തർ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. അറബ്‌ നാട്ടിൽ ആദ്യമായി നടക്കുന്ന കപ്പ് ചരിത്ര സംഭവമാക്കാനുള്ള അവസാനത്തെ ഒരുക്കത്തിലാണവർ. കളിയുടെ പാരമ്പര്യമില്ലെങ്കിലും കളിനടത്തിപ്പിലെ ‘ഖത്തർ മാതൃക’ പുതിയൊരു അനുഭവമാകും. പാശ്ചാത്യ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമർശവും ആക്ഷേപവും അതിജീവിച്ചാണ് കൊച്ചു രാജ്യം വിശ്വ കായികമാമാങ്കത്തിന് വേദിയൊരുക്കുന്നത്.

ലോകകപ്പിനുള്ള 32 ടീമുകളും അന്തിമ പട്ടിക പ്രഖ്യാപിച്ചു. ടീമുകൾ എത്തിത്തുടങ്ങി. അവസാനവട്ട സൗഹൃദമത്സരങ്ങൾ പൂർത്തിയായാൽ രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ടീമും എത്തും. അഞ്ച് നഗരത്തിലെ എട്ട് സ്റ്റേഡിയവും പൂർണസജ്ജമായി.

കിക്കോഫിന് മുമ്പ് ഉദ്ഘാടനപരിപാടികൾക്ക് അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയം സാക്ഷിയാകും. ഇന്ത്യൻ സമയം രാത്രി ഏഴോടെ ഉദ്ഘാടനം. രാത്രി ഒമ്പതരയ്‌ക്കാണ് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ കളി.

ഉദ്ഘാടന ചടങ്ങിന്റെ വിശദാംശം സംഘാടകർ പുറത്തുവിട്ടിട്ടില്ല. അറബ് പാരമ്പര്യവും കലാരൂപങ്ങളും അണിനിരക്കുന്ന മെഗാമേളയാകും ഒരുക്കുക. രാജ്യത്തെ വിവിധ കേന്ദ്രത്തിൽ ആരാധകരുടെ സംഗമം നടന്നു. ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞ് പതാകയുമായി ഒത്തുകൂടി

RELATED ARTICLES

Most Popular

Recent Comments