Friday
19 December 2025
19.8 C
Kerala
HomeKerala‘സ്വന്തം ആളാണ് ജോലി കൊടുക്കണം’; സർക്കാർ ജി പി നിയമനത്തിന് കോൺഗ്രസ് നേതാക്കൾ അയച്ച ശുപാർശ...

‘സ്വന്തം ആളാണ് ജോലി കൊടുക്കണം’; സർക്കാർ ജി പി നിയമനത്തിന് കോൺഗ്രസ് നേതാക്കൾ അയച്ച ശുപാർശ കത്തുകൾ പുറത്ത്

യുഡിഎഫ് സർക്കാരിന്റെ കാലത്ത് സർക്കാരിന്റെ ഗവർമെൻറ് പ്ലീഡർമാരായി അഭിഭാഷകരെ നിയമിക്കുന്നതിന് അന്നത്തെ മന്ത്രിമാരും, എംഎൽഎമാരും, എംപിമാരും കോൺഗ്രസ് നേതാക്കളും തങ്ങളടെ ഇഷ്‌ട‌ക്കാർക്ക് വേണ്ടി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കയച്ച ശുപാർശ കത്തുകൾ പുറത്ത്.

 

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മന്ത്രിയായ എ പി അനിൽകുമാർ, എംപിമാരായ കൊടികുന്നിൽ സുരേഷ്, കെ പി ധനപാലൻ, പീതാമ്പര കുറുപ്പ്, എംഎൽഎമാരായ പി ടി തോമസ്, പി സി വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, വർക്കല കഹാർ, എ ടി ജോർജ്ജ്, ജോസഫ് വാഴയ്ക്കൻ, കോൺഗ്രസ് ദേശീയ നേതാവ് ഓസ്ക്കാർ ഫെർണാണ്ടസ്, നേതാക്കൾ ആയ എം എം ഹസൻ, എ എ ഷൂക്കൂർ, കെ സി അബു , സിഎംപി നേതാവ് സി പി ജോൺ, ലീഗ് നേതാവും എംഎൽഎയുമായിരുന്ന കെഎൻഎ ഖാദർ, വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലി കുട്ടി വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് തുടങ്ങിയവരാണ് അഭിഭാഷക നിയമനത്തിന് ശുപാർശ കത്ത് നൽകിയത്.

ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്, വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ, മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് കത്തുകൾ അയച്ചിട്ടുണ്ട്. എം എം ഹസൻ, പി സി വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ,സി പി ജോൺ, ഹൈബി ഇഡൻ എന്നിവർ സ്വന്തം കൈപ്പടയിലാണ് ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്‌ത് കത്തുകൾ എഴുതിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments