Friday
19 December 2025
21.8 C
Kerala
HomeKeralaമണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും

മണ്ഡല മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറക്കുക. പുതിയ ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരും ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയശേഷമുള്ള ആദ്യ തീര്‍ത്ഥാടനകാലമാണിത്.

നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകളും വൈകിട്ട് നടക്കും. കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയശേഷമുള്ള ആദ്യ തീര്‍ത്ഥാടനകാലമാണ് തിരിച്ചെത്തുന്നത്. എന്നാല്‍ ബുക്കു ചെയ്യാത്തവര്‍ക്ക് ഇത്തവണ ശബരിമലയിലേക്ക് പ്രവേശനം ഇല്ല. ഓണ്‍ലൈനിലും സ്പോട്ട് ബുക്കിങ്ങ് കൗണ്ടറുകള്‍ വഴിയും തീര്‍ത്ഥാടകര്‍ക്ക് ബുക്കു ചെയ്യാം.

കെഎസ്ആര്‍ടിസിയുടെ 500 സര്‍വീസ് പമ്പയിലേക്ക് നടത്തും. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.
സുരക്ഷയ്ക്കായി മൊത്തം 13,000 പൊലീസുകാരെയാണ് ശബരിമലയില്‍ വിന്യസിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 134 സിസിടിവി കാമറകളും സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും. ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. ജനുവരി 14നാണ് മകരവിളക്ക്.

RELATED ARTICLES

Most Popular

Recent Comments