Saturday
20 December 2025
21.8 C
Kerala
HomeKeralaസ്വർണവില ഉയരുന്നു

സ്വർണവില ഉയരുന്നു

കേരളത്തിൽ സ്വർണവില ഇന്ന് വർധിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി വില ഉയരുന്നതാണ് പ്രവണത. പത്ത് ദിവസത്തിനിടെ 2000 രൂപയോളമാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണിത്. എന്നാൽ വരും ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്ന് സ്വർണ വ്യാപാരികൾ സൂചിപ്പിക്കുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 39000ത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1960 രൂപയാണ് പവന് വർധിച്ചത്. ഈ ദിവസങ്ങളിൽ അഞ്ച് തവണ സ്വർണവില കൂടി. വരും ദിവസങ്ങളിലും വില വിർധിച്ചേക്കും. നവംബറിലെ ഏറ്റവും ഉയർന്ന വിലയിലാണ് മഞ്ഞലോഹം.ഇന്ന് ഒരു പവന് 280 രൂപയാണ് വർധിച്ചത്. പവൻ വില 38840 രൂപയായി ഉയർന്നു. ഗ്രാമിന് 35 രൂപ വർധിച്ച് 4855 രൂപയുമായി. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ സ്വർണത്തിന് വില കൂടിയിരുന്നു. എന്നാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശേഷം ഇന്നാണ് കൂടിയത്.

18 കാരറ്റ് സ്വർണത്തിന് ഇന്ന് 240 രൂപ വർധിച്ചു. ഈ വിഭാഗത്തിൽപ്പെട്ട സ്വർണത്തിന് ഗ്രാമിന് 4030 രൂപയാണ് വില. വെള്ളിക്ക് ഗ്രാമിന് 68 രൂപയാണ്. ഹാൾമാർക്കുള്ള വെള്ളിക്ക് ഒരു ഗ്രാമിന് 90 രൂപയാണ് വില. എല്ലാ ലോഹങ്ങളുടെയും വില ക്രമേണ വർധിക്കുന്നതാണ് ട്രെൻഡ്. ഒട്ടേറെ കാരണങ്ങളാണ് ഇതിന് പിന്നിൽ.

RELATED ARTICLES

Most Popular

Recent Comments