Saturday
20 December 2025
17.8 C
Kerala
HomeKeralaചായ്പൻകുഴിയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ

ചായ്പൻകുഴിയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ

കോടശേരി പഞ്ചായത്തിലെ ചായ്പൻകുഴി നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ചരിക്കുന്ന മാവേലി സ്റ്റോർ പ്രദേശത്തെത്തി. ആദ്യവില്പന സാമൂഹിക പ്രവര്‍ത്തകനായ കെ എം ജോസിന് നൽകി ഉദ്ഘാടനം ചെയ്തു.

നാട്ടുകാരുടെ ദീർഘകാലമായുളള ആവശ്യമായിരുന്നു ചായ്പൻകുഴിയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ. കോടശേരി പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്കാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൻ്റെ പ്രയോജനം ലഭിക്കുക. മാവേലി സ്റ്റോറുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ന്യായവിലക്ക് സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോർ കൊണ്ട് സപ്ലൈകോ ലക്ഷ്യമിടുന്നത്.

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സപ്ലൈകോ ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിൽനിന്നു ലഭിക്കും. ചായ്പൻകുഴിയിൽ എല്ലാ തിങ്കളാഴ്ചയും രാവിലെ10.30 മുതൽ ഒരു മണി വരെയാണ്  സ്റ്റോറിന്റെ പ്രവർത്തനം.

RELATED ARTICLES

Most Popular

Recent Comments