Saturday
20 December 2025
17.8 C
Kerala
HomeKeralaഉന്നതവിദ്യഭ്യാസമേഖലയെ കെെപിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയത്തെ ചെറുക്കണം: യെച്ചൂരി

ഉന്നതവിദ്യഭ്യാസമേഖലയെ കെെപിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയത്തെ ചെറുക്കണം: യെച്ചൂരി

ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയങ്ങളെ  ചെറുക്കാൻ കഴിയണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സമിതി രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ  മനുഷ്യനെ മനുഷ്യനായി മാത്രം രാജ്യത്തെ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അവിടെയും  വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.അതിന് വേണ്ടി കേന്ദ്രസർക്കാർ ഗവർണറെ ആയുധമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.  യോഗത്തിൽ ഡോ. ബി ഇക്‌ബാൽ അധ്യക്ഷനായി.

കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുള്ള സംസ്ഥാനമാണ് കേരളം. യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ് നടക്കുന്നത്.  രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും യെച്ചൂരി പറഞ്ഞു.

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളത്. പ്രതിഷേധം വ്യക്തിപരമല്ലെന്നും നയങ്ങളോടുളള പ്രതിഷേധമാണറിയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ മാത്രമല്ല പ്രശ്നങ്ങളുള്ളത്. പശ്ചിമ ബംഗാൾ, തമിഴ് നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. യെച്ചൂരി പറഞ്ഞു.

രാവിലെ മ്യൂസിയം പൊലീസ് സ്റ്റേഷശന്റ  മുന്നിൻ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ പതിനായിരങ്ങളാണ് അണിചേർന്നത്.

RELATED ARTICLES

Most Popular

Recent Comments