Saturday
20 December 2025
18.8 C
Kerala
HomeWorldഇസ്താബൂളിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ഇസ്താബൂളിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

തർക്കിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ഇസ്താബൂളിൽ സ്ഫോടനം. നഗരത്തിലെ ടാക്സിം മേഖലയിലെ തിരക്കേറിയ വീഥിയായ ഇസ്തിക്കലാലിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.

തർക്കിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് നവംബർ 13ന് വൈകിട്ട് 4.30തോടൊണ് സംഭവം. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.

പൊട്ടിത്തെറി എങ്ങനെയുണ്ടായി എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റതായിട്ടാണ് പ്രാദേശിക മാധ്യമങ്ങൾ പുറത്ത് വിടുന്ന വിവരം.നിരവധി സഞ്ചാരികളെത്തുന്ന ഇടത്താണ് സ്ഫോടനമുണ്ടായിരിക്കുന്നത്. നേരത്തെ 2015ലും 2016ലുമായി ഈ വീഥിയിൽ സ്ഫോടനങ്ങൾക്ക് ഉണ്ടായിട്ടാണ്.

ഐഎസ്ഐഎസായിരുന്നു അന്ന് സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. സ്ഫോടന നടന്ന പ്രദേശത്തെ ദൃശ്യങ്ങൾ പകർത്തുന്നതിനും അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും പ്രാദേശിക സർക്കാർ വിലക്കേർപ്പെടുത്തിട്ടുണ്ട്.

 

RELATED ARTICLES

Most Popular

Recent Comments