Wednesday
31 December 2025
21.8 C
Kerala
HomeKeralaഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന്

ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന്

കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്കാര നേട്ടം. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്.  ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിന്‍റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാ​ണ്   കേരളത്തിന്‍റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ 2022 ജൂണ്‍ മാസത്തില്‍ കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമത്തില്‍ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചു. ഇതിനാണ് പുരസ്ക്കാരം.

ലണ്ടനിൽ നടക്കുന്ന ലോക ട്രാവൽ മാർക്കറ്റില്‍ വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് അാാർഡ് ഏറ്റുവാങ്ങി.

RELATED ARTICLES

Most Popular

Recent Comments