Wednesday
31 December 2025
26.8 C
Kerala
HomeWorldമാനവരാശി നരകത്തിന്റെ ഹൈവേയിലൂടെ കുതിക്കുന്നു : കാലാവസ്ഥ ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഗുട്ടാറസ്

മാനവരാശി നരകത്തിന്റെ ഹൈവേയിലൂടെ കുതിക്കുന്നു : കാലാവസ്ഥ ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഗുട്ടാറസ്

പരിസ്ഥിതി സംരക്ഷണത്തില്‍ സഹകരിക്കാത്തവര്‍ സര്‍വനാശത്തിലേയ്‌ക്ക് വീഴുമെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്.

നമ്മള്‍ നരകത്തിലെ ഹൈവേയിലൂടെ അതിവേഗം മുന്നേറുകയാണെന്ന് മറക്കരുതെന്നും ഗുട്ടാറസ് ഓര്‍മ്മിപ്പിച്ചു.

ഈജിപ്തില്‍ ഇന്നാരംഭിച്ച കോപ്27 ആഗോള കാലാവസ്ഥാ ഉച്ചകോടിയിലാണ് ഗുട്ടാറസ് ലോകനേതാക്കളോടും ആഗോളസമൂഹത്തോടും ഭൂമി നേരിടുന്ന അപകടം സൂചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കോപ്26 ഗ്ലാസ്‌ഗോ സമ്മേളനത്തില്‍ എടുത്ത തീരുമാനം വേണ്ടപോലെ നടപ്പാക്കാന്‍ ആര്‍ക്കുമായിട്ടില്ലെന്ന കുറ്റകരമായ അനാസ്ഥയും യുഎന്‍ റിപ്പോര്‍ട്ടായി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.

ബ്രിട്ടണില്‍ ഒന്നും നടന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കുറ്റസമ്മതം നടത്തിയത് സമ്മേനത്തിന്റെ തുടക്കത്തിലെ കണ്ണുതുറപ്പിക്കലായി. നിലവിലെ അലംഭാവം ലോകത്തിലെ ചെറുരാജ്യങ്ങള്‍ക്കടക്കം ലോകനേതാക്കളിലുള്ള വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നതെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം ലോകശക്തികളെ തുറന്നു വിമര്‍ശിക്കുന്നതുമായി.

നിലവില്‍ ആഗോള താപനം 1.1 സെല്‍ഷ്യസായി ആയി ഉയര്‍ന്നെന്നും 2100ല്‍ ഇത് 1.5 സെല്‍ഷ്യസിലേയ്‌ക്ക് ഉയര്‍ന്നാല്‍ പലരാജ്യങ്ങളും അപ്രത്യക്ഷമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതിലും ഭയാനകമായിരിക്കും അവസ്ഥ. അടുത്ത നൂറ്റാണ്ടില്‍ 2.8ലേയ്‌ക്കാണ് താപനില ഉയരുകയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആഗോളതലത്തില്‍ ലോകശക്തികളാണ് എല്ലാ ഹരിതവാതകങ്ങളും പുറന്തള്ളുന്നത്. ദാരിദ്ര്യ രാജ്യങ്ങളെ പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നുവെന്ന് പറഞ്ഞ് സാമ്ബത്തിക കുരുക്കിലേയ്‌ക്ക് തള്ളിയിടാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ആയിരത്തോളം പ്രത്യേകം ക്ഷണിക്കപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകര്‍ ലോകത്തില്‍ ഒരു പരിസ്ഥിതി രക്ഷാ പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനമാണ് വ്യക്തിപരമായും കൂട്ടായും പ്രകടിപ്പിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments