കൈരളി ന്യൂസിനോടും മീഡിയ വൺ ചാനലിനോടും പ്രതികരിക്കാൻ തയ്യാറല്ലെന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ പുറത്തുപോകണം എന്നും ആവശ്യപ്പെട്ടു. തുടർന്ന്
കൈരളി ന്യൂസ് റിപ്പോർട്ടറെ ഇറക്കി വിട്ടു . രാജ് ഭവനിൽനിന്നുള്ള അറിയിപ്പ് അനുസരിച്ച് മെയിൽ അയച്ച് അനുമതി ലഭിച്ചശേഷമാണ് കെെരളിയടക്കമുള്ള മാധ്യമങ്ങൾ വാർത്താസമ്മേളനത്തിന് എത്തിയിരുന്നത്.
മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം. ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന് നടത്തുകയാണെന്നും ഗവർണർ ആരോപിച്ചു. സർവ്വകലാശാല വിഷയത്തിൽ മാധ്യമങ്ങൾ അഭിപ്രായം തേടിയപ്പോഴാണ് ഗവർണറുടെ ഭിഷണിപ്പെടുത്തലുണ്ടായത്. വിസിമാരുടെ മറുപടി വായിച്ച ശേഷം അക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് അറിയിച്ചു.
താൻ നിയമിച്ചവർ തന്നെ വിമർശിക്കരുതെന്നും തനിക്ക് പ്രധാനമന്ത്രിയെ വിമൾശിക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നും ഗവർണർ ആരോപിച്ചു.മാർച്ച് നടത്തുന്നവർ ധെെര്യമുണ്ടെങ്കിൽ രാജ്ഭവനിലേക്ക് കടന്നുകയറട്ടെയെന്നും ഗവർണർ വെല്ലുവിളിച്ചു.