Friday
19 December 2025
29.8 C
Kerala
HomeKeralaകുറുവൻകോണത്ത് അക്രമിയും മ്യൂസിയം വളപ്പിലെ ആക്രമിയും സന്തോഷ് തന്നെ

കുറുവൻകോണത്ത് അക്രമിയും മ്യൂസിയം വളപ്പിലെ ആക്രമിയും സന്തോഷ് തന്നെ

കുറുവൻകോണത്തെ വീട്ടിൽ അതിക്രമിച്ചുകയറിയ കേസിലെ പ്രതിയും മ്യൂസിയം പരിസരത്ത്‌ വനിതാ ഡോക്‌ടറെ ആക്രമിച്ച കേസിലെ പ്രതിയും ഒരാൾതന്നെയെന്ന് പൊലീസ്. കേസിൽ മലയൻകീഴ് സ്വദേശി സന്തോഷ് കുമാർ (39)നെ പേരൂർക്കട പൊലീസ് ചൊവ്വ രാത്രിയോടെ അറസ്റ്റ് ചെയ്‌തിരുന്നു.

അതിക്രമിച്ച് കയറൽ, മോഷണ ശ്രമം എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറവൻ കോണത്തെ കേസിലാണ് സന്തോഷ് അറസ്റ്റിലായത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മ്യൂസിയം പരിസരത്ത്‌ വനിതാ ഡോക്‌ടറെ ആക്രമിച്ച കേസിലെ പ്രതിയും ഇയാൾ തന്നെയെന്ന് വ്യക്തമായത്. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. കേസിൽ ചോദ്യംചെയ്യൽ തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീക്ക് നേരെ മ്യൂസിയം പരിസത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടുകയായിരുന്നു. വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ഡ്രൈവറാണ് പ്രതി സന്തോഷ് കുമാർ.

RELATED ARTICLES

Most Popular

Recent Comments