സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്‌ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ സാധ്യത

0
110

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്‌ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും പരക്കെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.ബുധനാഴ്ച്ച 9 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾകടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ വ്യാപകമാകാൻ കാരണം.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.