Wednesday
17 December 2025
30.8 C
Kerala
HomeEntertainmentസ്വകാര്യതാ നയവുമായി മുന്നോട്ടു പോകുമെന്ന് വാട്സാപ്പ്; സേവനം തുടരണമെങ്കില്‍ മെയ് 15നകം അപ്ഡേറ്റ് ചെയ്യണം

സ്വകാര്യതാ നയവുമായി മുന്നോട്ടു പോകുമെന്ന് വാട്സാപ്പ്; സേവനം തുടരണമെങ്കില്‍ മെയ് 15നകം അപ്ഡേറ്റ് ചെയ്യണം

ഫേസ്ബുക്കിനോ മൂന്നാമതൊരു കക്ഷിക്കോ ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുന്ന സ്വകാര്യത നയവുമായി മുന്നോട്ടു പോകുമെന്ന് പ്രമുഖ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പ്. ആഗോള തലത്തിൽ പോലും സമ്മർദ്ദങ്ങളുണ്ടായിട്ടും തങ്ങളുടെ നിലപാടിൽ നിന്നും അണുവിട പിന്നോട്ട് പോകില്ലെന്നാണ് വാട്സാപ്പിൻറെ നിലപാട്.

മെയ് 15 നുള്ളിൽ തങ്ങളുടെ പുതിയ പരിഷ്കാരങ്ങൾ അംഗീകരിക്കണമെന്നാണ് ഉപയോക്താക്കൾക്ക് വാട്സാപ്പിൻറെ പുതിയ നിർദ്ദേശം. അല്ലാത്തപക്ഷം സേവനം ലഭിക്കില്ല. പലരും ട്വിറ്ററിലും മറ്റും തങ്ങൾക്ക്​ ലഭിച്ച വാട്​സ്​ആപ്പ്​ നോട്ടിഫിക്കേഷൻറെ സ്​ക്രീൻഷോട്ട്​ പങ്കുവെച്ച്​ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്​. “ഞങ്ങളുടെ നിബന്ധനകളും സ്വകാര്യത നയവും മെയ് 15 മുതൽ പ്രാബല്യത്തിൽ വരും. ഈ തീയതിക്ക് ശേഷവും വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാൻ ദയവായി ഈ അപ്‌ഡേറ്റുകൾ സ്വീകരിക്കുക”, എന്നാണ് അറിയിപ്പിൽ പറയുന്നത്.

യൂസർമാർക്ക് തങ്ങളുടെ പുതിയ പോളിസികളെ കുറിച്ച് പഠിക്കാനാണ് ഫെബ്രുവരി എട്ടിന്​ പുറത്തുവിട്ട സ്വകാര്യത നയ പരിഷ്​കാരങ്ങൾ​ ഇത്രയും കാലം നടപ്പാക്കാതിരുന്നതെന്നാണ് വാട്സാപ്പിൻറെ വിശദീകരണം. ‘യൂസർമാർ അയക്കുന്ന സന്ദേശങ്ങൾ എൻഡ്​ ടു എൻഡ്​ എൻക്രിപ്​റ്റഡാണെന്നും അയച്ചയാൾക്കും സ്വീകരിച്ചയാൾക്കുമല്ലാതെ അതൊരിക്കലും തങ്ങൾക്ക്​ വായിക്കാൻ കഴിയില്ലെന്നും’ കമ്പനി വ്യക്തമാക്കുന്നു.

RELATED ARTICLES

Most Popular

Recent Comments