Sunday
11 January 2026
24.8 C
Kerala
HomeKeralaകുറഞ്ഞ ചെലവിൽ കുവൈത്ത് യാത്ര; തിരുവനന്തപുരത്തുനിന്ന് പുതിയ സർവീസ്

കുറഞ്ഞ ചെലവിൽ കുവൈത്ത് യാത്ര; തിരുവനന്തപുരത്തുനിന്ന് പുതിയ സർവീസ്

കുവൈത്തിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങുന്നു. ഒക്ടോബർ 30ന് തുടങ്ങുന്ന സർവീസ് ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസമായിരിക്കും. ഇതേ സെക്ടറിൽ ആഴ്ചയിൽ 3 ദിവസം സർവീസ് നടത്തുന്ന കുവൈത്ത് എയർവേയ്സിനു പുറമെയാണ് ജസീറയുടെ സർവീസ്.

തിരുവനന്തപുരത്തുനിന്ന് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 2.50നു പുറപ്പെട്ട് 5.55ന് കുവൈത്തിലെത്തും. അവിടെനിന്ന് വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേർക്കു യാത്ര ചെയ്യാവുന്ന എ320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.

ജസീറയുടെ കേരളത്തിലേക്കുള്ള രണ്ടാമത്തെ സർവീസ് ആണിത്. ബജറ്റ് എയർലൈൻ ആയ ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കുവൈത്ത് യാത്ര സാധ്യമാകും. ബുക്കിങ് തുടങ്ങി.

RELATED ARTICLES

Most Popular

Recent Comments