Friday
19 December 2025
20.8 C
Kerala
HomeKeralaകോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റും കെപിസിസി അംഗവുമായ സതീശന്‍ പാച്ചേനി(55) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നൊടെയാണ് അന്ത്യം. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് 19നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാച്ചേനിയിലെ പരേതനായ പാലക്കല്‍ ദാമോദരന്റെയും മാലിച്ചേരി നാരായണിയുടെയും മകനാണ്. തളിപ്പറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാരി റീനയാണ് ഭാര്യ. വിദ്യാര്‍ഥികളായ ജവഹര്‍, സാനിയ എന്നിവര്‍ മക്കള്‍. സഹോദരങ്ങള്‍: സുരേഷ്(സെക്രട്ടറി തളിപ്പറമ്പ് സഹകരണ കാര്‍ഷിക വികസന ബാങ്ക്), സിന്ധു, സുധ.

കെഎസ് യു വിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്യു തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി. ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. നിരവധി വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവായിരുന്നു. പിന്നീട് ഐ വിഭാഗത്തിലെത്തി. അഞ്ച് തവണ നിയയമസഭയിലേക്കും ഒരു തവണ ലോകസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തളിപ്പറമ്പിലും മലമ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ട് തവണയുമാണ് മത്സരിച്ചത്. പാലക്കാട് ലോകസഭ മണ്ഡലത്തിലും ജനവിധി തേടി.

RELATED ARTICLES

Most Popular

Recent Comments