പാറശ്ശാല മണ്ഡലത്തിൽ ശാസ്ത്ര ഗവേഷണ കേന്ദ്രവും സിവിൽ സർവീസ് കോച്ചിങ് സെന്ററും

0
75

കുന്നത്തുകാൽ  ഗവ. യു.പി.എസിലെ പി. കുട്ടൻ സാർ സ്മാരക പ്രാഥമിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന്റെയും സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെയും നിർമ്മാണ ഉദ്ഘാടനം സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു.  പ്രാഥമിക വിദ്യാഭ്യാസ കാലയളവിൽ തന്നെ ശാസ്ത്രാഭിരുചി വളർത്തി   മികച്ച ശാസ്ത്രകാരന്മാരായി ഭാവിതലമുറയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുന്നത്തുകാൽ ഗവ. യു.പി.എസിന്റെ അങ്കണത്തിൽ ഈ കേന്ദ്രം നിർമ്മിക്കുന്നത്. നാലാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സിവിൽ സർവീസ് കോച്ചിംഗ് നൽകുകയെന്നതാണ് ലക്ഷ്യം.

ഒന്നരക്കോടി  രൂപ ചെലവിട്ട് മൂന്ന് നിലകളിലായി 5623 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ്  കേന്ദ്രം നിർമിക്കുന്നത്. ആദ്യത്തെ നിലയിൽ ഓഫീസ്, ലാബ്, ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  രണ്ടാമത്തെ നിലയിൽ സെമിനാർ ഹാൾ,  ലൈബ്രറി എന്നിവയും മൂന്നാമത്തെ നിലയിൽ കോൺഫറൻസ് ഹാളുമാണ് ഒരുക്കിയിട്ടുള്ളത്.