Thursday
18 December 2025
24.8 C
Kerala
HomeKeralaവർഗീയതയുമായി സമരസപ്പെട്ട് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല ; മുഖ്യമന്ത്രി

വർഗീയതയുമായി സമരസപ്പെട്ട് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല ; മുഖ്യമന്ത്രി

fetഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നവർക്കുമാത്രമേ രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് എക്കാലത്തും വർഗീയതയുമായി സമരസപ്പെട്ടുപോകുകയാണ്‌. ഇവർക്ക്  മതനിരപേക്ഷത സംരക്ഷിക്കാനാകില്ല. സി എച്ച് കണാരൻ അമ്പതാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്നിച്ചുനിൽക്കുന്ന മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രാജ്യത്താകെ വലിയ ഇടപെടൽ നടക്കുന്നു. വർഗീയസംഘർഷത്തിലൂടെ ലാഭംകൊയ്യാമെന്നാണ് വർഗീയസംഘടനകൾ കരുതുന്നത്. ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപിസർക്കാർ ഇത്‌ പ്രോത്സാഹിപ്പിക്കുകയാണ്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത ആർഎസ്എസ്, സ്വാതന്ത്ര്യസമരമൂല്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഭരണഘടനയെ തകർക്കാനുള്ള ശ്രമത്തിലാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ കലാപത്തിന്‌ ശ്രമിക്കുന്നു. പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കി നിയമം ഭേദഗതിചെയ്തു. ഭൂരിപക്ഷ വർഗീയത ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണ്. കൂട്ടക്കൊലയ്ക്കും സംഘർഷത്തിനും ഇരയാകുന്ന ന്യൂനപക്ഷം വലിയ രോഷത്തിലാണ്. തെറ്റായ വഴിയിലൂടെ ന്യൂനപക്ഷം നീങ്ങിയാൽ അത് സംഘപരിവാറിന് ഗുണകരമാകും. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പരപൂരകമാണ്‌. ഏതെങ്കിലും ഒന്നിനോട് മൃദുസമീപനം സ്വീകരിക്കാനാകില്ല.

കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ കഴിയില്ല. കോൺഗ്രസ് ആരംഭിച്ച ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും ആക്കംകൂട്ടുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തിനുതന്നെ മാതൃകയായ ബദൽ നയങ്ങളാണ് കേരളം നടപ്പാക്കുന്നത്. ഇതിനെ കോൺഗ്രസും ബിജെപിയും ഒരുപോലെ എതിർക്കുകയാണ്. ജാതിമത ഭേദമെന്യേ വർഗബോധത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമരങ്ങളിലൂടെയാണ്‌ കേരളത്തിൽ അവകാശങ്ങൾ നേടിയെടുത്തത്‌. ഈയൊരു ഒത്തൊരുമ ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments