Monday
22 December 2025
31.8 C
Kerala
HomeEntertainmentസാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന "വിവാഹ ആവാഹനം" ടീസർ റിലീസായി

സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന “വിവാഹ ആവാഹനം” ടീസർ റിലീസായി

ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. അന്ധവിശ്വാസം തുലയട്ടെ ആത്മവിശ്വാസം വളരട്ടെ എന്ന് പറഞ്ഞ് നിർത്തുന്ന പ്രശാന്ത് അലക്സാണ്ടറിൻ്റെ കഥാപാത്രത്തെയാണ് ടീസറിൽ കാണുന്നത്. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് വനു തമ എസ്ന്ന ആണ് സംഗീതം നൽകുന്നത്. തികച്ചും യാഥാർത്യ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.

അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.

എഡിറ്റർ- അഖിൽ എ.ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ

RELATED ARTICLES

Most Popular

Recent Comments