എന്താടോ നന്നാവാത്തേ? മാധ്യമപ്രവർത്തകരോട് മുരളി തുമ്മാരുകുടി

0
84

വിദേശയാത്ര നേട്ടങ്ങൾ വിവരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തോട് മാധ്യമപ്രവർത്തകർ സ്വീകരിച്ച് സമീപനത്തെ വിമർശിച്ച് ഐക്യരാഷ്ട്രസഭയുടെ G20 പദ്ധതിയുടെ ഡയറക്ടറും രാജ്യന്തര ദുരന്ത നിവാരണ വിദഗ്ധനുമായ മുരളി തുമ്മാരക്കുടി. എന്താടോ നന്നാവാത്തേ? വിദേശ യാത്രക്ക് ശേഷം പതിവു പോലെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം. എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, എന്തു സംസാരിച്ചു, എന്തു മനസ്സിലാക്കി, എന്തൊക്കെ ഗുണങ്ങൾ ഉണ്ടായി, എന്തൊക്കെ അവസരങ്ങൾ ഉണ്ടാകും, എല്ലാം എണ്ണിപ്പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്. ഇത്തരത്തിൽ വിശദമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഭരണനേതൃത്വത്തെ മുൻപ് നമ്മൾ കേരളത്തിൽ കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ കണ്ടിട്ടുണ്ടോ? പക്ഷെ അതൊന്നും നമ്മുടെ മാധ്യമ പ്രവർത്തകർക്ക് ബാധകമല്ല. ഒന്നാമത്തെ ചോദ്യം തന്നെ കുടുംബാംഗങ്ങളെ കൂട്ടത്തിൽ കൂട്ടിയതിനെപ്പറ്റിയാണ്. വികസന സാധ്യതകൾ അല്ല തൊഴിൽ അവസരങ്ങൾ അല്ല വിദ്യാഭ്യാസരംഗത്തെ പങ്കാളിത്ത സാധ്യതകൾ അല്ല “എന്താടോ നന്നാവാത്തേ ?* എന്നു മുഖ്യമന്ത്രി ചോദിച്ചത് ചുമ്മാതല്ല എന്ന് അദ്ദേഹം പോസ്റ്റിൽ‌ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

എന്താടോ നന്നാവാത്തേ?
വിദേശ യാത്രക്ക് ശേഷം പതിവു പോലെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം.
എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, എന്തു സംസാരിച്ചു, എന്തു മനസ്സിലാക്കി, എന്തൊക്കെ ഗുണങ്ങൾ ഉണ്ടായി, എന്തൊക്കെ അവസരങ്ങൾ ഉണ്ടാകും, എല്ലാം എണ്ണിപ്പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്.
ഇത്തരത്തിൽ വിശദമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഭരണനേതൃത്വത്തെ മുൻപ് നമ്മൾ കേരളത്തിൽ കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ കണ്ടിട്ടുണ്ടോ?
പക്ഷെ അതൊന്നും നമ്മുടെ മാധ്യമ പ്രവർത്തകർക്ക് ബാധകമല്ല.
ഒന്നാമത്തെ ചോദ്യം തന്നെ കുടുംബാംഗങ്ങളെ കൂട്ടത്തിൽ കൂട്ടിയതിനെപ്പറ്റിയാണ്.
വികസന സാധ്യതകൾ അല്ല
തൊഴിൽ അവസരങ്ങൾ അല്ല
വിദ്യാഭ്യാസരംഗത്തെ പങ്കാളിത്ത സാധ്യതകൾ അല്ല
“എന്താടോ നന്നാവാത്തേ ?* എന്നു മുഖ്യമന്ത്രി ചോദിച്ചത് ചുമ്മാതല്ല
തൊള്ളായിരത്തി എഴുപതുകളിൽ ആണെന്ന് തോന്നുന്നു ശ്രീ എം കെ കെ നായർ ഫാക്ടിൽ എംഡി ആയിരുന്ന സമയത്ത് തൊട്ടതിനും പിടിച്ചതിനും ഒക്കെ അവിടെ തൊഴിലാളി യൂണിയനുകൾ സമരം ചെയ്യുമായിരുന്നു.
ഒരിക്കൽ കാന്റീനിൽ വിളമ്പിയ പപ്പടത്തിന്റെ എണ്ണമോ വണ്ണമോ കുറഞ്ഞതിനെച്ചൊല്ലി സമരമുണ്ടായി.
ശത കോടിക്കണക്കിന് രൂപയുടെ വ്യവസായം. ഹരിത വിപ്ലവത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന്, പതിനായിരത്തിന് മുകളിൽ ആളുകൾക്ക് നേരിട്ട് ജോലി, അതിൽ എത്രയോ മടങ്ങ് ആളുകൾ ആശ്രയിക്കുന്ന സ്ഥാപനം
കാര്യമില്ല. ഞങ്ങൾക്ക് പ്രധാനം പപ്പടം
അതാണ് സുപ്രധാനമായ പപ്പട സമരം
സമരം ചെയ്ത നേതാക്കളെ ഒക്കെ ശ്രീ എം കെ കെ നായർ ഒരു ആഗോള സന്ദർശനത്തിന് വിട്ടു. മറ്റു രാജ്യങ്ങളിൽ തൊഴിലാളി സംഘടനകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസ്സിലാക്കാൻ
പിന്നീട് ഫാക്ടിൽ പപ്പട സമരമോ പരിപ്പ് സമരമോ ഉണ്ടായില്ല എന്നു ചരിത്രം.
കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒക്കെ ഇപ്പോഴത്തേതിന്റെ പത്തു മടങ്ങ് വിദേശത്ത് പോകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ
പോകുമ്പോൾ കുറച്ചു മാധ്യമ പ്രവർത്തകരെ കൂടെ കൂട്ടണം
ചിന്താഗതി മാറുമോ എന്നറിയാമല്ലോ
മുരളി തുമ്മാരുകുടി