Monday
22 December 2025
31.8 C
Kerala
HomeEntertainmentബേസിൽ ജോസഫ് നായകനാകുന്ന 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂർത്തിയായി

ബേസിൽ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ ചിത്രീകരണം പൂർത്തിയായി

ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം “കഠിന കഠോരമീ അണ്ഡകടാഹം” ചിത്രീകരണം പൂർത്തിയായി. നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്. ഷിനാസ് അലി ആണ് ലൈൻ പ്രൊഡ്യൂസർ. സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, എന്നിവരാണ് എഡിറ്റേഴ്സ്, സുധി സുരേന്ദ്രനാണു മേക്കപ്പ് മാൻ. , അസീം അഷറഫ്, വിശാഖ് സനൽ കുമാർ എന്നിവരാണ് കോസ്റ്റ്യൂം ഒരുക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് .

RELATED ARTICLES

Most Popular

Recent Comments