Wednesday
17 December 2025
26.8 C
Kerala
HomeKeralaവിമർശിച്ചാൽ മന്ത്രിമാരെ തെറിപ്പിക്കുമെന്ന് ഗവർണ്ണർ

വിമർശിച്ചാൽ മന്ത്രിമാരെ തെറിപ്പിക്കുമെന്ന് ഗവർണ്ണർ

ഗവര്‍ണർക്കെതിരെ വിമർശനം ഉന്നയിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ഉപദേശിക്കാം, വിമർശനം വേണ്ട. വിമർശിച്ചാൽ പുറത്താക്കുമെന്നാണ്  ട്വിറ്ററിൽ ഗവർണർ  കുറിച്ചത്.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും- ​ഗവർണർ ട്വീറ്റ് ചെയ്തു. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കേരള സർവകലാശാല സെനറ്റിലെ 15 സെനറ്റംഗങ്ങളെ  ഗവർണർ പിൻവലിച്ചിരുന്നു.

ഗവർണർ വിമർശനങ്ങൾക്ക് അതീതനാണെന്ന് ഭരണഘടനയിലോ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലോ ഇല്ലെന്നിരിക്കെയാണ് ഗവർണറുടെ വിവാദ പ്രസ്താവന.ഗവർണറുടെ ഓഫീസിൽ അടുത്തിടെ നിയമിതനായ ബിജെപിക്കാരനാണ് ഇത്തരം കരു നീക്കങ്ങൾക്കഎ പിറകിൽ.

RELATED ARTICLES

Most Popular

Recent Comments