ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് നിയമസഭാ തെരഞ്ഞെടുപ്പ്

0
101

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിനു വോട്ടെണ്ണും. ഈ മാസം 17 ന് തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 25 ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചലില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്തില്‍ ഡിസംബറില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കടുത്ത കൊറോണ വൈറസ് നിയന്ത്രണങ്ങളില്ലാതെ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റകളുള്ള ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിക്കാന്‍ 35 സീറ്റാണ് വേണ്ടത്.

കൊറോണ വൈറസിനെ കുറിച്ച് ഇനി വലിയ ആശങ്ക വേണ്ടെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് ശുക്ല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഈ വര്‍ഷമാദ്യം ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗുജറാത്ത്, ഗോവ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒമിക്‌റോണ്‍ എന്ന പുതിയ ഇനം കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇതുകാരണം ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ബന്ധിതമായിരുന്നു.