Monday
12 January 2026
20.8 C
Kerala
HomeKeralaസംസ്ഥാനത്ത് വാഹനനിയമങ്ങൾ കർശനമാകുന്നു

സംസ്ഥാനത്ത് വാഹനനിയമങ്ങൾ കർശനമാകുന്നു

മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവർക്ക് സാമൂഹിക സേവനം നിർബന്ധമാക്കി സർക്കാർ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഗുരുതരമായ അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാർ മൂന്ന് ദിവസ നിർബന്ധിത സാമൂഹിക സേവനം ചെയ്യണം. ട്രോമ കെയർ സെന്ററുകളിലും പാലീയേറ്റീവ് കെയർ സെന്ററുകളിലും മൂന്ന് ദിവസം നിർബന്ധിത സാമൂഹിക സേവനം ചെയ്യണം. വേഗമേറിയതും അലക്ഷ്യവുമായ യാത്രയ്‌ക്കും, അപകടത്തിൽപ്പെടുത്തുന്നതുമായ ഡ്രൈവിങ്ങിനുമുൾപ്പെടെ നിലവിലുള്ള ശിക്ഷകൾക്ക് പുറമേയാകും സാമൂഹിക സേവനും നിർബന്ധിതമാക്കിയത്.

ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് പുറമേ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ്ങ് ആന്റ് റിസേർച്ചിൽ മൂന്ന് ദിവസത്തെ പരിശീലനവും നിർബന്ധമാക്കും. മോട്ടോർ വാഹനനിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള കോൺട്രാക്ട് കാരേജുകൾ, റൂട്ട് ബസുകൾ, ചരക്കുവാഹനങ്ങൾ എന്നിവയിലെ ഡ്രൈവർമാരെ ആകും ആദ്യഘട്ടത്തിൽ പരിശീലനത്തിന് അയക്കുക.

നിയമവിരുദ്ധമായി ഹോൺ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കെതിരെയും നടപടി കർശനമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അപകടകരമായി വാഹനമോടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാരുടെ പേരിലും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി

RELATED ARTICLES

Most Popular

Recent Comments