Wednesday
17 December 2025
26.8 C
Kerala
HomeKeralaമലയാലപ്പുഴ വാസന്തി..തൊട്ടാൽ പൊട്ടുന്ന വാസന്തി..തെറിപ്പൂജ ദൈവം വാസന്തി

മലയാലപ്പുഴ വാസന്തി..തൊട്ടാൽ പൊട്ടുന്ന വാസന്തി..തെറിപ്പൂജ ദൈവം വാസന്തി

 

മലയാലപ്പുഴയിലെ വാസന്തി അമ്മ മഠം പെട്ടെന്ന് പൊട്ടി മുളച്ചതാണ്. മന്ത്രവാദിനി വാസന്തി പൂർവ്വാശ്രമത്തിൽ ശോഭന ആയിരുന്നു. 2016 ൽ വാസന്തിയായി-സ്വയം ദൈവമായി.
പൂജ സവിശേഷമാണ്. പ്രധാന ചേരുവ ഉച്ചത്തിൽ തെറിവിളി. മദ്യം നിർബന്ധം. അടിച്ചു പൂസായി ആറാടും. ദൈവത്തിന് ഭർത്താക്കന്മാർ ഒന്നിലേറെയുണ്ട്. പുറത്തു ടർച്ചനം കൊടുക്കുന്നത് പുത്തൻ ഫാഷനിൽ.
വാസന്തിയെ ആർക്കും തൊടാനാവില്ല. പൊലീസ് വരുമ്പോഴും എതിർക്കുന്നവർ വരുമ്പോഴും വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിനു ദിഗംബരയാകും. എതിർത്തു പറഞ്ഞാൽ പീഡനക്കേസ് വരും.
ഇലന്തൂരിലെ നരബലിക്കേസിന്റെ ഞെട്ടലിനിടെയാണ് മലയാലപ്പുഴ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ നടത്തിപ്പുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടർന്നാണ് കസ്റ്റഡി. മ വാസന്തിമഠം നാട്ടുകാർ അടിച്ചു തകർത്തു. മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ‘വാസന്തിമഠ’ത്തിലേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകർത്തതും. പിന്നാലെ മന്ത്രവാദം നടത്തുന്ന ശോഭന(41)യും ഭർത്താവ് ഉണ്ണികൃഷ്ണനും(41) പൊലീസിന്റെ പിടിയിലുമായി.
യുവതികളെ വിവസ്ത്രരാക്കി ചൂരൽകൊണ്ട് അടിക്കുന്നതടക്കമുള്ളതാൻ ചികിത്സയെന്ന പേരിൽ ഇവിടെ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്താണ് വാസന്തിയുടെ പൂജയും ചികിത്സയും.
കൊച്ചുകുട്ടിയെ മന്ത്രവാദം നടത്തുന്ന വീഡിയോ പ്രചരിച്ചതാൻ ഇപ്പോൾ വാസന്തി മഠത്തിലേക്ക് ജനങ്ങളുടെയും പോലീസിന്റെയും ശ്രദ്ധ എത്താൻ കാരണം.
ആറു വർഷമായി മന്ത്രവാദ പ്രവർത്തനങ്ങളും പുജയും നടത്തി വരികയാണ്. ഇടക്കാലത്ത് ഡിവൈഎഫ്ഐ സമരത്തെ തുടർന്ന മഠം പൂട്ടിയിരുന്നു.
പരാതിപ്പെടുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് മഠത്തിലുള്ളവർ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.
മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാംവാർഡ് ലക്ഷംവീട് കോളനിയിലാണ് വാസന്തീമഠം.
മഠത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി ഡിവൈ.എസ്‌പിയെ ചുമതലപ്പെടുത്തി.

 

RELATED ARTICLES

Most Popular

Recent Comments