രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയിൽ രണ്ടാം സ്ഥാനത്തേക്ക് മീഷോ ; ആമസോണിനെ മറികടന്നതായാണ് റിപ്പോർട്ട്

0
48

ഉത്സവ സീസൺ ആരംഭിച്ചതോടു കൂടി വിവിധ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വമ്പിച്ച കിഴിവാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ ഇ കോമേഴ്‌സ് സൈറ്റുകളിൽ ഉത്സവ വില്പന മുന്നേറുകയാണ്. ഇതിൽ ആമസോൺ, ഫ്ളിപ് കാർട്ട്, മിന്ത്ര തുടങ്ങിയ വൻകിടക്കാരെല്ലാം ഏറ്റുമുട്ടുകയാണ്. എന്നാൽ വിൽപ്പനയിൽ ഇന്ത്യൻ പ്ലാറ്റ്‌ഫോം ആയ മീഷോ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ മറികടന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മീഷോ.

ഉത്സവ സീസണിലെ ആകെ വിൽപ്പനയുടെ 21 ശതമാനം മീഷോ നേടി. ഫ്ലിപ്പ്കാർട്ടാണ് ഒന്നാം സ്ഥാനം നിലനിർത്തി. വിപണിയിൽ 49 ശതമാനം വില്പന വിഹിതമാണ് ഫ്ലിപ്പ്കാർട്ട് നേടിയത്. മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ എന്നപേരിൽ സെപ്റ്റംബർ 23-27 തീയതികളിൽ നടത്തിയ വില്പനയിൽ ആണ് മീഷോ മികച്ച പ്രകടനം നടത്തിയത്. ഇതിലൂടെ വിപണിയിൽ വലിയ സാന്നിധ്യമാകാൻ മീഷോയ്ക്ക് കഴിഞ്ഞു.

2021 നെ അപേക്ഷിച്ച് വിൽപ്പനയിൽ മീഷോ 68 ശതമാനം വളർച്ച നേടി. മെഗാ ബ്ലോക്ക്ബസ്റ്റർ സെയിലിൽ മീഷോയ്ക്ക് ലഭിച്ചത് 33.4 ദശലക്ഷം ഓർഡറുകളാണ്. ടയർ 4+ മേഖലയിൽ നിന്നാണ് ഇതിൽ 60 ശതമാനവും

ഈ വർഷത്തെ ഉത്സവ സീസണോട് അനുബന്ധിച്ച് 75-80 ദശലക്ഷം പേരാണ് ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയത്. ഇതിൽ 65 ശതമാനവും ടയർ 2 നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളാണ്.

അനാലിസിസ് സ്ഥാപനമായ റെഡ്‌സീറിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ 22-30 തീയതികളിൽ രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികൾ ഏകദേശം 40,000 കോടി രൂപയുടെ വിൽപ്പന നേടിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 27 ശതമാനം അധികമാണ്.