ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാന്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തു

0
105

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാന്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തു. പ്രക്ഷോഭത്തെ പിന്തുണക്കുന്ന ഡിജിറ്റല്‍ ആക്റ്റിവിസ്റ്റുകളാണ് ദേശീയ ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തത്.

പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ദേശീയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ തടസ്സപ്പെട്ടു. ”ഞങ്ങളുടെ യുവാക്കളുടെ രക്തം നിങ്ങളുടെ കൈളില്‍ പുരണ്ടിരിക്കുന്നു” -എന്ന സന്ദേശം സ്ക്രീനില്‍ എഴുതിക്കാണിച്ചിരുന്നു.ഇദലതി അലി ഹാക്ക് വിസ്റ്റ് സംഘത്തില്‍ പെട്ടവരാണ് ഹാക്കിങ്ങിനു പിന്നിലെന്നാണ് കരുതുന്നത്. ‘ഞങ്ങളോടൊപ്പം ചേരൂ, ഉണരൂ’ എന്ന മുദ്രാവാക്യവും ടെലിവിഷന്‍ സ്ക്രീനിന്റെ വലതു വശത്ത് ദൃശ്യമായിരുന്നു.

സ്ക്രീനില്‍ ഏതാനും സെക്കന്‍ഡുകള്‍ മഹ്സ അമിനിയുടെയും മറ്റ് മൂന്ന് സ്ത്രീകളുടെയും ചിത്രങ്ങളും കാണിച്ചിരുന്നു.ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച്‌ അറസ്റ്റിലായ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം അലയടിച്ചത്. പേര്‍ഷ്യന്‍ മാധ്യമങ്ങളും ഹാക്കിങ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ​ആയത്തുല്ല ഖുമേനിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍ സ്ക്രീനില്‍ സന്ദേശവും എഴുതിയിരുന്നു.