Thursday
18 December 2025
24.8 C
Kerala
HomeKeralaവടക്കഞ്ചേരി വാഹനാപകടം : അപകടകാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വടക്കഞ്ചേരി വാഹനാപകടം : അപകടകാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വടക്കഞ്ചേരി വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നതായി  അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി അറിയിച്ചു. വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണ്. ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ട് .നിരവധി പേർക്ക് പരുക്കേറ്റു .സ്‌കൂളിൽ നിന്നും വിനോദ യത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിന്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും.

പരുക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ ഉണർന്ന് പ്രവർത്തക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ ആശ്വാസ പ്രവർത്തങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments