ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്റ്റിമാച് തുടരും

0
93

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്റ്റിമാച് തുടരും. അടുത്ത വർഷം നടക്കുന്ന ഏഷ്യാ കപ്പ് വരെ സ്റ്റിമാചുമായുള്ള കരാർ നീട്ടി.

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പ്രകടനങ്ങൾ പരിഗണിച്ച് കരാർ നീട്ടണോ എന്നത് തീരുമാനിക്കും.

സെപ്തംബറിൽ സ്റ്റിമാചിൻ്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ, എഐഎഫ്എഫ് കമ്മറ്റി നിലവിൽ വരാൻ വൈകിയതോടെയാണ് കരാർ പുതുക്കാൻ വൈകിയത്.