മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലന് കൂട്ടമർദ്ദനം

0
93

മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലന് കൂട്ടമർദ്ദനം. സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു. കർണ്ണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി കെമ്പദേനഹള്ളി ഗ്രാമത്തിൽ വെച്ച് ഒരു കൂട്ടം ഉയർന്ന ജാതിക്കാർ 14 കാരനെ കൂട്ടമായി മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ കുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മകനെ പുറത്തേക്ക് വലിച്ചിഴച്ചതായി കുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞു.

തൂണിൽ കെട്ടിയിട്ട് കൂട്ടമായി മർദ്ദിക്കുകയായിരുന്നു. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.സി എസ്ടി നിയമപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു.